കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടി ടി ഇ യെ മർദ്ദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസ്സ് ടി ടി ഇ ജയേഷിനാണ് മർദ്ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണ് മർദ്ദിച്ചത്. പാറശ്ശാലക്കും നെയ്യാറ്റിൻക്കരയ്ക്കുമിടയ്ക്കാണ് സൈനികൻ ടി ടി ഇ യെ മർദ്ദിച്ചത്.

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ ടി ടി ഇ ചികിത്സയിലാണ്. സൈനികനായ രതീഷ് പോലീസ് കസ്റ്റഡിയിലാണ്. മർദ്ദിച്ചയാൾക്കൊപ്പം ഉണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു.ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു.

ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. മറ്റ് ‌ടിടിഇമാരെ അറിയിച്ചതിനെ അവർ അവർ പൊലീസിനെ വിളിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*