തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്.
ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആർ. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം.
മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തത് തന്നെ നിരാശയാക്കിയെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു.



Be the first to comment