ട്വന്റി ട്വന്റിയുടെ എംഎൽഎ വന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ്. മുന്നണിയിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. പി വി ശ്രീനിജൻ കുന്നത്തുനാട്ടിൽ ഭയപ്പെടുന്നു. താൻ മത്സരിക്കും എന്നത് മാധ്യമസൃഷ്ടി മാത്രമെന്നും സാബു എം ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു.
സീറ്റ് വിഭജനത്തിൽ അപസ്വരങ്ങൾ ഉണ്ടായില്ല. മുന്നണിയിൽ ചില വ്യക്തികൾക്ക് താൽപര്യങ്ങൾ ഉണ്ടാകാം. വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. മത്സരങ്ങൾ ആരൊക്കെ തമ്മില്ലെന്ന് ജനം തീരുമാനിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ സ്ഥാനാര്ഥിയാക്കുകയെന്നതാണ് നേരത്തെ തീരുമാനിച്ചതാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
സീറ്റ് തര്‍ക്കത്തിന് അവസരമുണ്ടാകാത്ത ഒരേ ഒരു മുന്നണി എന്‍ഡിഎയാണ്. സീറ്റിന് തര്‍ക്കമുണ്ടെന്ന് ആരും എവിടെയും പറഞ്ഞ് കേട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് തന്നെ നാട് നന്നാക്കാനാണ്. അവകാശവാദങ്ങള്‍ക്ക് തങ്ങളില്ല. വിവിധ പാര്‍ട്ടികൡ നിന്ന് ബന്ധപ്പെടാറുണ്ട്. അങ്ങേട്ടുപോയി ആരോടും സംസാരിച്ചിട്ടില്ലെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.



Be the first to comment