ട്വിറ്ററിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എല്ല ഇർവിൻ രാജി വച്ചു. ട്വിറ്റർ ഉള്ളടക്കനിയന്ത്രണങ്ങളുടെ ചുമതലക്കാരിയായിരുന്നു എല്ല. കഴിഞ്ഞ വർഷം ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഉള്ളടക്കങ്ങൾക്കുള്ള മാർഗനിർദേശങ്ങളും നടപടികളും സംബന്ധിച്ച് രൂക്ഷ വിമർശനങ്ങൾ നേരിടുമ്പോഴാണ് എല്ലയുടെ രാജി.
2022 ജൂണിലാണ് എല്ല ട്വിറ്ററിൽ എത്തിയത്. ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മുൻ തലവൻ യോയൽ റോത്ത് രാജി വച്ചതിന് പിന്നാലെ നവംബറിലാണ് ചുമതല ഏറ്റെടുത്തത്. പരസ്യദാതാക്കളെ നിലനിർത്താൻ ട്വിറ്റർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലയുടെ രാജി. എന്നാൽ ട്വിറ്ററോ ഇലോൺ മസ്കോ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
ട്വിറ്ററിന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (CEO) കണ്ടെത്തിയതായി ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്സലിലെ പരസ്യ സെയില്‍സ് എക്സിക്യൂട്ടീവായ ലിന്‍ഡ യാക്കറിനോയാണ് ചുമതലകൾ ഏറ്റെടുക്കുക. മസ്‌ക് ട്വിറ്ററിന്റെ ചെയർമാനായി തുടരും.
ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിന് പിന്നാലെയാണ് മസ്‌ക് സിഇഒ സ്ഥാനത്തെത്തിയത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. ട്വിറ്ററിന്റെ മുന്‍ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമസ്ഥാവകാശം തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിൻ്റെ കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ല. 2022 ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ (എക്സ്) വാങ്ങിയത്. പിന്നീട് എക്സിൽ വലിയ […]
ഉപഭോക്താക്കൾക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റർ നിശ്ചയിച്ചതിന് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി മെറ്റ. ട്വിറ്ററിന് സമാനമായ ആപ്പുമായാണ് മെറ്റ എത്തുന്നത്. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഒരു മൈക്രോബ്ലോഗിംങ് പ്ലാറ്റ്ഫോമായിരിക്കും. മെറ്റാ മേധാവി മാർക്ക് സുക്കർബർഗും ട്വിറ്റർ ഉടമ ഇലോൺ മസ്കും തമ്മിലുള്ള മത്സരത്തിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്. […]
ഇലോണ് മസ്കിന്റെ എക്സിനെതിരെ യൂറോപ്യന് യൂണിയന്. പ്രീമിയം സബ്സ്ക്രിപ്ഷനുള്ള അംഗീകൃത അക്കൗണ്ടുകള്ക്ക് നീല ടിക്ക് നല്കുന്നതിലൂടെ എക്സ് ഉപയോക്താക്കളെ കബളിക്കുന്നുവെന്നാണ് പുതിയ റിപ്പോര്ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, യൂറോപ്യന് യൂണിയന്റെ ഉള്ളടക്ക നിയമങ്ങളും എക്സ് ലംഘിക്കുന്നുവെന്ന മുന്നറിയിപ്പ് ഇയു നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്. നേരത്തെ, നേതാക്കള്ക്കും കമ്പനികള്ക്കും മാധ്യമപ്രവര്ത്തകര്ക്കും അംഗീകാരത്തിനുശേഷം ലഭിക്കുന്ന […]
Be the first to comment