തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*