ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. തടയിണയുടെ ഭാഗത്ത് എത്തിയപ്പോള്‍ കുട്ടികള്‍ കാല്‍വഴുതി ഒഴിക്കില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ചില കുട്ടികള്‍ ഭയന്ന് ഓടിപ്പോയി. ചിലര്‍ ബഹളം കൂട്ടി നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*