കരടിയെ പോലെ കെട്ടിപ്പിടിക്കാം, മനസിക സമ്മര്‍ദം കുറയും; ആലിംഗനം പലതരം

പ്രിയപ്പെട്ടവരുടെ ആലിം​ഗനം അഥവാ ഹ​ഗ് സുരക്ഷിതത്വ ബോധവും സന്തോഷവും ഊഷ്മളതയും തരുന്നതാണ്. സ്നേഹ പ്രകടനം എന്നതിനപ്പുറം, ആലിം​ഗനം ശാരീരികമായും മാനസികമായും നിരവധി ​ഗുണങ്ങൾ നൽകുന്നുണ്ട്. ആലിം​ഗനം മാനസികസമ്മർദം കുറയ്ക്കാനും മനസിന് ശാന്തത നൽകാനും സഹായിക്കും. കൂടാതെ ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ആലിംഗനം പലതരത്തിലുണ്ട്. ഓരോ ആലിംഗനത്തിനും ഓരോ സാഹചര്യങ്ങളും സൂചനയുമാണ്.

1.ബിയർ ഹഗ് അഥവാ കരടി ആലിംഗനം

പേരു പോലെ കരടി കെട്ടിപ്പിടിക്കുന്ന പോലെ പരസ്പരം നേര്‍ക്കുനേരെയുള്ളതാണ് ബിയര്‍ ഹഗ്. ഒരാളുടെ ചുറ്റും കൈകള്‍ വച്ച് സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് വളരെ ദീര്‍ഘ നേരം നീണ്ടുനിൽക്കുന്ന, ഊഷ്‌ളവും ദൃഢവുമായ ആലിംഗനമാണിത്. ആളുകൾ തമ്മിലുള്ള വൈകാരികബന്ധവും സ്‌നേഹവും സംരക്ഷണവും ഇതിലൂടെ പ്രകടിപ്പിക്കുന്നു.

2.വൺ സൈഡഡ് ഹഗ്

വൺ സൈഡഡ് ഹഗ് തികച്ചും കാഷ്വലാണ്. പരിചയം പുതുക്കുന്നതിനും സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് വണ്‍ സൈഡസ് ഹഗ് ചെയ്യുന്നത്.

3.ബാക്ക് ഹഗ്

സംരക്ഷണം, പ്രണയം, വൈകാരിക പിന്തുണ എന്നിവയെല്ലാം പിന്നിൽ നിന്നുള്ള കെട്ടിപ്പിടുത്തം അഥവാ ബാക്ക് ഹ​ഗ് സൂചിപ്പിക്കുന്നു. പങ്കാളികളും അടുത്ത സുഹൃത്തുക്കൾക്കുമിടയിലും ബാക്ക് ഹ​ഗ് വളരെ സാധാരണമാണ്. ഇത് ദൃഢമായ സ്നേഹബന്ധത്തിൻ്റെ പ്രതീകം കൂടിയാണ്. പങ്കാളികൾക്കിടയിലെ വൈകാരിക അടുപ്പം കൂടിയാണിത്.

4.ലോങ് ടൈറ്റ് ഹഗ്

പ്രണയവും അടുപ്പവുമെല്ലാം സൂചിപ്പിക്കുന്നതാണ് ഇറുക്കെ കെട്ടിപ്പിടിച്ചുള്ള, ദീർഘമായ ആലിംഗനം. പങ്കാളികൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പരസ്പരം ആശ്വാസം നൽകുന്നതിനും സ്‌നേഹവും പ്രണയവും പ്രകടിപ്പിക്കുന്നതുമെല്ലാം ഇത്തരത്തില്‍ ദീർഘമായ ആലിംഗനം ചെയ്യാറുണ്ട്.

5.പാറ്റ് ഓൺ ദ ബാക്ക്

ആലിംഗനത്തോടൊപ്പം പുറത്ത് തട്ടുന്നതാണിത്. ഔപചാരികതയാണ് ഈ ആലിംഗനത്തിന്റെ മുഖമുദ്ര. പ്രൊഫഷണൽ ബന്ധങ്ങളിലാണ് ഈ ആലിംഗനം കൂടുതലായി കണ്ടുവരുന്നത്.

6.ഹെഡ് ഓൺ ചെസ്റ്റ് ഹഗ്

തല മറ്റേയാളുടെ നെഞ്ചിലേക്ക് വെച്ച്, മുറുക്കെ കെട്ടിപ്പിടിക്കുന്നതാണ് ഹെഡ് ഓൺ ചെസ്റ്റ് ഹഗ്. ദൃഢമായ ബന്ധം, സംരക്ഷണം, വിശ്വാസം എന്നിവയെല്ലാമാണ് ആ ആലിംഗനത്തിലൂടെ പ്രകടിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*