
പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അൻവർ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും തന്നെ പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോൺഗ്രസിന്റെ എതിർപ്പാണ്.
Be the first to comment