നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.കൃത്യമായ കാഴ്ചപ്പാടോടുകൂടിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ട് അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യൻ അല്ല. തിരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും പറയാൻ ആവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അമ്പലപ്പുഴയിലെ സീറ്റിലാണ് യുഡിഎഫ് ഏറ്റവും കൂടുതൽ വിജയം കാണുന്നത്. ഏതൊക്കെ സീറ്റുകളിൽ എങ്ങിനെ മത്സരിക്കണമെന്ന് നേത്യത്വം തീരുമാനിക്കും മൂന്നാം തവണകൂടി പിണറായി സർക്കാർ വരുന്നത് കേരളം ജനതയ്ക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ആരും കൂടുതൽ സീറ്റും ചോദിച്ചിട്ടില്ല. എല്ലാവരുമായി നല്ല ബന്ധമാണെന്നും സീറ്റ് വെച്ച് മാറുന്ന കാര്യം അന്തിമഘട്ടത്തിലാണ്. ആരും വാശി പിടിക്കുന്നില്ല. ഇഷ്ടമല്ലെങ്കിൽ വെച്ച് മാറില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി.



Be the first to comment