‘പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ജാഥ പ്രതിപക്ഷ നേതാവ് നയിക്കും’; വി ഡി സതീശൻ

നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും.

യുഡിഫ് അടിത്തറ വിപുലീകരിക്കും, ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിൽ. പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ യുഡിഫിൽ എത്തും. അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഐഎം തയ്യാറാകണം. ഇല്ലെങ്കിൽ ജനം കൂടുതൽ വെറുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് 10000 കോടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ബലമായി വാങ്ങാൻ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. നിരുപധിക പിന്തുണ ആണ്. ഒരു ആവശ്യവും അവർ മുന്നോട്ട് വച്ചിട്ടില്ല.

ആരുമായും ചർച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചർച്ച. CPIM ആയിട്ടോ BJP ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം ? സർക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാർന്ന വിജയം യുഡിഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

തോൽവി ഭയന്ന് കാണിക്കുന്ന ആക്രമണം ജനങ്ങളിൽ നിന്ന് അകറ്റും. തോറ്റു എന്ന് ഇപ്പോഴും മനസിലായില്ല. തോറ്റു എന്ന് അംഗീകരിക്കാൻ പറ്റുന്നില്ല. തിരുത്താനും തയ്യാറല്ല. മുനമ്പത്ത് ബിജെപി തീ കത്തിക്കുമ്പോൾ ആളിപടരാൻ ഊതികൊടുത്തു സിപിഐഎം. CK ജാനുവിന്റെ വരവും മുത്തങ്ങ സംഭവത്തിന്റെ മുറിവും തമ്മിൽ ബന്ധമില്ല. അത് അന്നത്തെ സാഹചര്യത്തിൽ ഉണ്ടായിപോയതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം പി വി അൻവറിന്റെ തൃണമുൽ കോൺഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്നിവരെ യുഡിഫ്ന്റെ ആസോസിയേറ്റ് മെമ്പർമാരാക്കി. എന്നാൽ വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ്‌ മെമ്പർഷിപ്പ് വാർത്ത നിഷേധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*