ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് പറയാൻ UDF; കോട്ടയത്ത് നാളെ വിശദീകരണ യോഗം

ആഗോള അയ്യപ്പസംഗമം, വികസന സദസ് എന്നീ വിഷയങ്ങളിൽ നാളെ കോട്ടയത്ത് വിശദീകരണ യോഗം നടത്താൻ യുഡിഎഫ്. തിരുനക്കരയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ പങ്കെടുക്കും. എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം.

ആഗോള അയ്യപ്പ സംഗമത്തിലും വികസന സദസിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഇതിലൂടെ സംസ്ഥാന‌ സർക്കാർ എന്താണ് ലക്ഷ്യമിട്ടിരുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുക എന്നത് ലക്ഷ്യം വെച്ചാണ് യുഡിഎഫ് വിശദീകരണ യോ​ഗം സംഘടിപ്പിക്കുന്നത്. വോട്ട് ലക്ഷ്യം വെച്ചായിരുന്നു അയ്യപ്പ സം​ഗമം നടത്തിയതെന്ന കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കാനായാണ് വിശദീകരണ യോ​ഗം നടത്തുന്നത്.

ആ​ഗോള അയ്യപ്പ സം​ഗമം പരാജയമാണെന്ന് വിശദീകരിക്കാനാണ് യുഡിഎഫ് നീക്കം. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി എൻഎസ്എസ് സ്വീകരിച്ച നിലപാട് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. നാളെ വിശദീകരണ യോ​ഗം നടക്കുന്നതിന് മുന്നോടിയായി യുഡിഎഫ് നേതാക്കൾ പെരുന്നയിലേക്ക് എത്തുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*