
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകർ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളയടിച്ച മതിലിൽ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്തെ മതിലിലാണ് പ്രചാരണ വാചകം എഴുതിയത്.
തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് ജോസഫ് ഗ്രൂപ്പുകാർ വെള്ളയടിച്ചത്. ഇന്ന് രാവിലെ മാത്രമാണ് മാണി വിഭാഗം പ്രവര്‍ത്തകര്‍ ഇക്കാര്യം മനസിലാക്കിയത്. ഇതോടെ ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വെള്ളയടിച്ച മതിലിൽ മാണി ഗ്രൂപ്പുകാർ ചുവരെഴുതുകയായിരുന്നു. ഇരു പാര്‍ട്ടികളും കോട്ടയത്ത് നേര്‍ക്കുനേര്‍ മത്സരിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞിരിക്കെയാണ് ചുവരിന്റെ പേരിൽ ആദ്യ തര്‍ക്കം ഉടലെടുത്തത്.
Be the first to comment