സുധാകരനെ യുഡിഎഫ് പിന്തുണക്കും; ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു

ജി സുധാകരനെ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവ്.

ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കേ വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവ്. അദ്ദേഹത്തോട് സിപിഎം ചെയ്ത വലിയ അനീതി.

60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുകയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് ശരിയല്ല. സുധാകരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി തീരുമാനിക്കേണ്ട കാര്യം.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. അദ്ദേഹത്തെപ്പോലൊരാൾ നിയമസഭയിൽ വരേണ്ടതാണ് അനിവാര്യം. സിപിഎമ്മിന് ഒരു കനത്ത തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സുധാകരനെ പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നു. രക്തസാക്ഷി കുടുംബത്തിൽപ്പെട്ട സുധാകരനെ പുറത്തുചാടിച്ചത് വഞ്ചനാപരം.

അതിൽ അദ്ദേഹത്തിനുണ്ടായ മനോവേദന എത്രമാത്രം എന്ന് ചിന്തിക്കേണ്ടതാണ്. പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും നിൽക്കും.സിപിഎമ്മിന്റെ ചരിത്രം ഇതുതന്നെയാണ് കെ ആർ ഗൗരിയമ്മയ്ക്ക് രാഘവനും എല്ലാവർക്കും ഇതേ സ്ഥിതി ആയിരുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*