
കുന്ദമംഗലം കോളേജില്‍ യുഡിഎസ്എഫിന് വിജയം. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ റീപോളിങ്ങിലാണ് യുഡിഎസ്എഫ് വിജയിച്ചത്. പിഎം മുഹസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകളിലും കെഎസ്‌യു-എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടര വരെയായിരുന്നു റീപോളിങ്ങ് നടന്നത്.
ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കോളേജിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെഎസ് യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല വിധി നേടുകയായിരുന്നു.
Be the first to comment