
ലണ്ടന്‍, യു കെ: യുകെയിലെ വീട് വില ആഗസ്റ്റ് മാസത്തില്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു ശരാശരി വീടിന്റെ വില 0.1 ശതമാനം ഇടിഞ്ഞ് 2,71,079 ആയതായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീട് വില ഇടിയുവാന്‍ പ്രധാന കാരണമായത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ യഥാര്‍ത്ഥത്തില്‍ വീട് വില 0.2 ശതമാനം വര്‍ദ്ധിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.
വീട് വില വര്‍ദ്ധനവിന്റെ വാര്‍ഷിക നിരക്ക് ആഗസ്റ്റില്‍ 2.1 ശതമാനം ആയിരുന്നു. ജൂലായില്‍ ഇത് 2.4 ശതമാനമായിരുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീടുകള്‍ വാങ്ങുന്നവരെ ചൂഷണം ചെയ്യുകയാണെന്നും, അതിനാല്‍ തന്നെ പലരും മോര്‍ട്ട്‌ഗേജ് എടുക്കാന്‍ മടികാണിക്കുകയാണെന്നും നേഷന്‍വൈഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. കുടുംബങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും വീടുകളുടെ വില ഉയര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ഡെപ്പോസിറ്റ് എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment