യാത്രക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ് 2 എയര്‍ലൈന്‍. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനി സ്വന്തമായത്.
കഴിഞ്ഞ ഓഗസ്ത് 22 നാണ് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടി യാത്രക്കാര്‍ക്കായി ഇനി മുതല്‍ യാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്.യൂറോപ്പിലുടനീളവും കാനറീസ് , മെഡിറ്ററേനിയന്‍ സര്‍വീസുകളിലുമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.
നിലവില്‍ ജെറ്റ് 2 വിന്റെ അവധിക്കാല യാത്രാ പാക്കേജില്‍ മാത്രമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവധിക്കാല പാക്കേജില്‍ മാത്രമല്ല മറ്റ് യാത്രകളിലും യാത്ര സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം യുകെയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് യൂറോപ്പ് യാത്രകളില്‍ ആശ്വാസമാകും.
യുകെയിലെ മറ്റ് എയര്‍ലൈനുകളില്‍ വച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുതിര്‍ന്നവരുടെ ടിക്കറ്റില്‍ നിന്ന് നിശ്ചിത ശതമാനം തുക രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഈടാക്കുന്നുണ്ട്. ഈസി ജെറ്റ്, റയാന്‍ എയര്‍ എന്നിവ 25 പൗണ്ടാണ് ഈടാക്കുന്നത്.



Be the first to comment