
അവധിക്കാലമെത്തിയതോടെ കുട്ടികള്‍ ഫോണിലും കമ്പ്യൂട്ടറുകളിലും എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം എന്ന് യുകെ സെക്യൂരിറ്റി ഏജന്‍സി. കുട്ടികളെ സ്വാധീനിക്കാന്‍ ഭീകരതയെ അനുകൂലിക്കുന്നവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനകള്‍ കുട്ടികളെ ഓണ്‍ലൈന്‍ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
മാതാപിതാക്കള്‍ ജാഗ്രത തുടരണമെന്ന് കൗണ്ടര്‍ ടെററിസം പോലീസിങ്, എം15, നാഷണല്‍ ക്രൈം ഏജന്‍സികള്‍ സംയുക്തമായി പ്രസ്താവന ഇറക്കിയത്.
ഫോണിലൂടെയും ഓണ്‍ലൈനിലൂടെയും കുട്ടികള്‍ അപകടത്തിലായേക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആവശ്യമായ സോഫ്റ്റ്വയറുകളും കുട്ടികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസഭ്യ ചിത്രങ്ങളും തീവ്രവാദ ഉള്ളടക്കവും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ കുട്ടികള്‍ കയറുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ പരിശോധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
നല്ല ഉള്ളടക്കമുള്ള സൈറ്റുകള്‍ ഉപയോഗിക്കാന്‍കുട്ടികളെ പ്രേരിപ്പിക്കണം. പ്രായം കുറഞ്ഞ കുറ്റവാളികളുടെ എണ്ണം കൂടുന്നത് ഓണ്‍ലൈന്‍ ഉപയോഗത്തിലൂടെയാണെന്ന് പോലീസ് പറയുന്നു. കുട്ടികളുടെസോഷ്യല്‍മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുകയാണ് സര്‍ക്കാര്‍.
Be the first to comment