
ബര്‍മിംഗ്ഹാം: ബെല്‍ഫാസ്റ്റിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ജെറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബര്‍മിംഗ്ഹാം വിമാനത്താവളം കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടതായി വന്നു. വൈകിട്ട് ആറു മണിവരെ വിമാനത്താവളം അടച്ചിട്ടത് ചുരുങ്ങിയത് 93 വിമാന സര്‍വ്വീസുകളെയെങ്കിലും ബാധിച്ചു.
ട്വിന്‍ എഞ്ചിന്‍ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് വിമാനം യാത്രക്കിടെ ഉണ്ടായ ചില അടിയന്തിര സാഹചര്യങ്ങള്‍ മൂലം താഴെ ഇറങ്ങിയതോടെ വിമാനത്താവളത്തിലെ എല്ലാ ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നിര്‍ത്തി വയ്ക്കുകയായിരുന്നു.
സ്വകാര്യ ജെറ്റ് ഇറങ്ങിയതു മുതല്‍ വൈകിട്ട് ആറു മണിക് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ 48 ഡിപ്പാര്‍ച്ചറുകളും 45 അറൈവലുകളുമായിരുന്നു ഷെഡ്യൂള്‍ ചെയ്തത്. അതെല്ലാം റദ്ദായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടേക്കെത്തിയ റയ്ന്‍എയര്‍, ജെറ്റ് 2 വിമാനങ്ങള്‍ സ്റ്റാന്‍സ്റ്റെഡ്, മാഞ്ചസ്റ്റര്‍, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. സ്വകാര്യ ജെറ്റിലെത്തിയവരെ വിമാനത്താവളത്തില്‍ വെച്ചു തന്നെ ചികിത്സ നല്‍കി അയയ്ക്കുകയായിരുന്നു.
Be the first to comment