ലണ്ടൻ നഗരം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു; ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ നാടകത്തിനായി

ലണ്ടൻ: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറടുക്കുമ്പോൾ  ലണ്ടൻ നഗരം വീണ്ടും ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. ലോകപ്രശസ്തമായ ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ തെരുവ് നാടകം അടുത്ത മാസം മൂന്നിന് (ദുഃഖവെള്ളി) ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിൽ അരങ്ങേറും. ഇവിടെ ഈ നാടകം അവതരിപ്പിക്കാൻ തുടങ്ങിയിട്ട് 15 വർഷം തികയുന്നു .  

വിന്റർഷാൾ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ ബൃഹദ് പ്രദർശനം ദുഃഖവെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത് ആദ്യ പ്രദർശനം ഉച്ചയ്ക്ക് 12:00 മണിക്കും ,രണ്ടാമത്തെ പ്രദർശനം: ഉച്ചകഴിഞ്ഞ് 3:15-നും. ഒന്നര മണിക്കൂർ  ദൈർഘ്യമുള്ള നാടകം   പൊതുജനങ്ങൾക്ക് സൗജന്യമായി കാണാൻ സാധിക്കും.

1989-ൽ പീറ്റർ ഹട്ട്‌ലി എന്ന ബ്രിട്ടീഷുകാരൻ  സറെയിലെ വിന്റർഷാൾ എസ്റ്റേറ്റിൽ തുടക്കം കുറിച്ച ഈ നാടകം, 2010 മുതലാണ് ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗമായ ട്രാഫൽഗർ സ്ക്വയറിലേക്ക് എത്തുന്നത്. ലണ്ടൻ മേയറുടെ ഓഫീസിന്റെയും വിവിധ സഭകളുടെയും പിന്തുണയോടെയാണ് ‘വിന്റർഷാൾ പ്ലെയേഴ്സ്’ നാടകം അവതരിപ്പിക്കുന്നത്. നൂറിലധികം സന്നദ്ധപ്രവർത്തകരും പ്രൊഫഷണൽ അഭിനേതാക്കളും ഉൾപ്പെടുന്ന വലിയൊരു സംഘമാണ്   പിന്നിൽ.

യേശുക്രിസ്തുവിന്റെ വിചാരണ, കുരിശുമരണം, ഉത്ഥാനം എന്നിവ സിനിമയെ വെല്ലുന്ന സംവിധാനങ്ങളോടെയാണ് നാടകത്തിൽ അവരിപ്പിക്കുന്നത്.  നിരന്തര പരിശീലനത്തിൽ   യഥാർത്ഥ കുതിരകളും കഴുതകളും മറ്റു മൃഗങ്ങളും വേദിയിൽ അണിനിരക്കുന്നത് നാടകത്തിന് ചരിത്രപരമായ ഗാംഭീര്യം നൽകുന്നു. 20,000-ത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന പ്രദർശനത്തിൽ, എല്ലാവർക്കും ദൃശ്യങ്ങൾ വ്യക്തമായി കാണാൻ കഴിയുന്ന വിധത്തിലുള്ള  കൂറ്റൻ ഡിജിറ്റൽ സ്ക്രീനുകളും അത്യാധുനിക ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്.ഒപ്പം വിന്റർഷാൾ തിയേറ്ററിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും നാടകം തത്സമയം  സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.

സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ പ്രദർശനം ലണ്ടനിലെ ഈസ്റ്റർ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*