സ്‌കില്‍ഡ് വര്‍ക്കര്‍ മുതല്‍ ഇന്‍ഡിവിജ്വല്‍ വിസകള്‍ക്ക് വരെ ഉയര്‍ന്ന ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍

യുകെ വിസയ്ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തിയ ഗവണ്‍മെന്റ് നടപടി പ്രാബല്യത്തിലായി. പല വര്‍ക്ക് റൂട്ടുകള്‍ക്കും ഇനി പുതുക്കിയ ഭാഷാ നിലവാരമാണ് പ്രകടിപ്പിക്കേണ്ടി വരിക. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരമാണ് തെളിയിക്കേണ്ടത്.

സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും വിസാ മാറ്റങ്ങള്‍ വരുത്താന്‍ സമയമായാല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരും.

വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്ന എംപ്ലോയേഴ്‌സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് തന്നെ ഇത് മൂലം തടസ്സപ്പെടുമെന്നതാണ് പ്രതിസന്ധിയാകുന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ശക്തമായ ഭാഷാ പ്രാവീണ്യം ഉണ്ടാകേണ്ടതുണ്ടെന്നാണ് യുകെ ഗവണ്‍മെന്റ് നീക്കത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

ബി1 യോഗ്യത നേടിയ നിലവില്‍ വിസയുള്ളവര്‍ക്ക് ഇത് ദീര്‍ഘിപ്പിക്കാനും, സെറ്റില്‍മെന്റിനും ഇതേ യോഗ്യത ഉപയോഗിക്കാം. വിസാ റൂട്ട് മാറ്റാത്ത പക്ഷം ഇവരെ ഭാഷാ യോഗ്യതകള്‍ ബുദ്ധിമുട്ടിക്കില്ല. യുകെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി നേടിയാലും ഭാഷാ പ്രാവീണ്യം തെളിക്കേണ്ടതായി വരും.

Be the first to comment

Leave a Reply

Your email address will not be published.


*