യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും

യുകെയില്‍ പുതുക്കിയ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതല്‍ സോളാര്‍ ഫാമുകള്‍ വരുന്നു. സര്‍ക്കാര്‍ നടത്തിയ ഊര്‍ജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട്‌ ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 157 പുതിയ സോളാര്‍ പദ്ധതികള്‍ക്ക് ആണ് കരാര്‍ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ വിദഗ്ധരും എനര്‍ജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനല്‍ക്കാലങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സോളാര്‍ എനര്‍ജി നല്ല പരിഹാരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികള്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, വലിയ തോതിലുള്ള സോളാര്‍ ഫാമുകള്‍ പ്രാദേശിക മേഖലകളില്‍ സ്ഥാപിക്കുന്നതിനെതിരെ ചില പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കൃഷിയിടങ്ങളും പ്രകൃതി ഭംഗിയും നഷ്ടപ്പെടുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*