യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍

ബ്രിട്ടനില്‍ സ്ഥിരതാമസത്തിനും പൗരത്വത്തിനും വേണ്ട നടപടികള്‍ വൈകാതെ കര്‍ക്കശമാക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഈ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ആളുകള്‍ നേരത്തെ തന്നെ പൗരത്വത്തിനായി അപേക്ഷിച്ചതോടെ അപേക്ഷകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തി. കഴിഞ്ഞ വര്‍ഷം 2,91,971 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം 2024-ല്‍ 2,53,757 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.

കുടിയേറ്റം എന്നത് ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. എന്‍എച്ച്എസ്, ക്ഷേമപദ്ധതികള്‍, ഹൗസിംഗ് എന്നിവയിലെ ആനുകൂല്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരം ശക്തമാണ്. ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, റിഫോം യുകെ എന്നിവയാണ് ഇതില്‍ പ്രധാനമായും മുന്നില്‍ നില്‍ക്കുന്നത്. റിഫോം പാര്‍ട്ടിയുടെ വന്‍ ജനപ്രീതി തന്നെ കുടിയേറ്റത്തെ തടയിലുന്ന നയങ്ങള്‍ ഉയര്‍ത്തുന്നതിനാലാണ്.

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം 2013 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ കുടിയേറ്റം, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വര്‍ദ്ധനവ് ഇതിന് ഒരു കാരണമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*