
റോഥർഹാം, യു കെ: ഏഴാമത് യുക്മ – ഫസ്റ്റ് കോൾ കേരളപുരം വള്ളംകളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 30ന് റോഥർഹാമിലെ മാനവേഴ്സ് തടാകത്തിൽ വെച്ചാണ് വള്ളംകളി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വള്ളംകളിയാണിത്. ഇതോടൊപ്പം നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും. കലാപരിപാടികളിലെ പ്രധാന ഇനമായ തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (+44 7450964670), ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ മുൻ വർഷങ്ങളിലെ പോലെ സെലിബ്രിറ്റികളും വിശിഷ്ടാതിഥികളും ഈ വർഷവും എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
Be the first to comment