
വെയിൽസ്, യു കെ: യുകെയിലെ പ്രശസ്തമായ പോസ്റ്റ്കോഡ് ലോട്ടറിയടിച്ചു 4.5 കോടി നേടി മലയാളി യുവതി. മൂന്ന് മാസം മുൻപ് ലണ്ടനിൽ നിന്നുമാണ് അമൃത ചിങ്ങോരത്തെന്ന 27 വയസ്സുകാരി ഭർത്താവിന് ഒപ്പം വെയിൽസിന്റെ തലസ്ഥാന നഗരമായ കാർഡിഫിലേക്ക് താമസം മാറുന്നത്. ഇവിടെ എത്തി യുകെയിലെ പ്രശസ്തമായ പോസ്റ്റ്കോഡ് ലോട്ടറിയിൽ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആണ് 398,492 പൗണ്ട് (ഏകദേശം 4.5 കോടി രൂപ) സമ്മാനം ലഭിച്ചത്.
പോസ്റ്റ്കോഡ് ലോട്ടറി യുകെയിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിൽ ഒന്നാണ് മാസത്തിൽ വെറും 12.25 പൗണ്ട് അടച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ തിരഞ്ഞെടുക്കുന്നത് റജിസ്റ്റർ ചെയ്യുന്നവരുടെ താമസ സ്ഥലത്തെ വിലാസത്തിലുള്ള പോസ്റ്റ്കോഡിന്റെ അടിസ്ഥാനത്തിലാണ്.
എല്ലാ ആഴ്ചയും ഒരു പോസ്റ്റ് കോഡിന് 1 മില്യൻ പൗണ്ട് സമ്മാനത്തുകയാണ് നൽകുക. തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റ് കോഡിലുള്ള ഓരോ വീട്ടുകാർക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും. കാർഡിഫിലെ CF10 4EF എന്ന പോസ്റ്റ് കോഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആണ് അമൃതയും മറ്റൊരു അയൽവാസിയും 4.58 കോടി രൂപ വീതം നേടിയത്.
എസ് ആൻഡ് പി ഗ്ലോബൽ കൊമ്മോഡിറ്റി ഇൻസൈറ്റ് എന്ന സ്ഥാപനത്തിന്റെ അസോസിയേറ്റ് പ്രസ് റിപ്പോർട്ടറാണ് അമൃത ദിലീപ് ചിങ്ങോരത്ത്.
Be the first to comment