
ഹൈദരാബാദ്: നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി പഠിപ്പിക്കണമെന്ന നിര്‍ദേശം ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തള്ളിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇത്തരമൊരു നിര്‍ദേശത്തെ അക്കാദമിക് കൗണ്‍സിലില്‍ ആരും അനുകൂലിച്ചില്ലെന്നും മന്ത്രി അറിയിച്ചു.
ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി പഠിപ്പിക്കാന്‍ നിര്‍ദേശം ഉയര്‍ന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചില ഫാക്കല്‍റ്റി അംഗങ്ങള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതായി മന്ത്രി അറിയിച്ചു. എന്നാല്‍ അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശം പൂര്‍ണമായും തള്ളി. അതിനു മുമ്പുതന്നെ വിസി നിര്‍ദേശം നിരസിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു കൊണ്ടു മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ എന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വിവാദമായ ഒരു ഭാഗവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കില്ലെന്ന് മന്ത്രി അറിയിച്ചു.
Be the first to comment