ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ; കേരളത്തിന്റെ അതിവേഗ റെയിലില്‍ വ്യക്തത നല്‍കാതെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ വ്യക്തത നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മെട്രോ മാന്‍ ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് മാത്രമായിരുന്നു പ്രതികരണം. ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയോ എന്നത് അടക്കമുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രി തനിക്ക് മുഴുവന്‍ പവറും നല്‍കിയിട്ടുണ്ടെന്ന് പൊന്നാനിയില്‍ ഓഫീസ് തുറന്ന ഈ ശ്രീധരന്റെ പ്രതികരണം.

കേരളത്തില്‍ കെ റെയിലിന് ശേഷം ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവച്ച ഈ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ഉത്തരം ഇല്ല. സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തത നല്‍കാത്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് മാത്രം പറഞ്ഞ് മറുപടി ചുരുക്കി.

പദ്ധതിക്ക് DMRC യെ ചുമതലപ്പെടുത്തിയോ? കേരളത്തില്‍ എന്ന് അതിവേഗ റെയില്‍ എത്തും? തുടങ്ങിയ ചോദ്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും റെയില്‍വേ മന്ത്രി ഒഴിഞ്ഞുമാറി.

നേരത്തെ പ്രഖ്യാപിച്ച അങ്കമാലി -ശബരിമല റെയില്‍വേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു, മറ്റ് റെയില്‍ പദ്ധതികളുടെ DPR തുടങ്ങിയ കാര്യങ്ങളില്‍ മാത്രമായിരുന്നു വിശദീകരണം.കേന്ദ്ര പദ്ധതിയെപ്പറ്റി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി തനിക്ക് മുഴുവന്‍ പവറും നല്‍കിയിട്ടുണ്ടെന്നുമാണ് ഇ ശ്രീധരന്റെ പ്രതികരണം. ഇ ശ്രീധരന്‍ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*