ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയാണ്; സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോൾ ആണ് അറിയുന്നത്. തന്നത് ചെമ്പ് പാളി ആണെന്നത് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമല ശ്രീ കോവിലിന്റെ മറ്റു ഭാഗങ്ങൾ സ്വർണ്ണം പൂശിയിട്ടുണ്ട്.

സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ല.ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടുമില്ല, ആരിൽ നിന്നും പണം പിരിവ് നടത്തിയിട്ടില്ല. പീഠത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. 2021 ൽ പീഠം ശബരിമലയിൽ കൊടുത്ത് തിരിച്ചിറങ്ങിയിരുന്നു. അന്ന് അത് ശ്രീകോവിലിൽ ഘടിപ്പിക്കാനായി വാസുദേവൻ എന്നയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. വാസുദേവനും ഒരു മരപ്പണിക്കാരനും കൂടിയാണ് സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ശ്രീകോവിലിൽ പീഠം പകമാകാതിരുന്നതിനാൽ ഉദ്യോഗസ്ഥരാണ് വാസുദേവന്റെ കൈയിൽ കൊടുത്തുവിട്ടതും അത് അദ്ദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. വാസുദേവൻ തന്നെയാണ് വീടും പീഠം കൈയ്യിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതും. പിന്നീട് 2024 ൽ ഇത് വീണ്ടും സ്വർണം പൂശണം എന്ന ആവശ്യം വന്നപ്പോൾ വാസുദേവൻ തന്നെയാണ് തനിക്ക് വേണ്ടി മെയിൽ അയക്കുകയാണ് ഉണ്ടായത്. പീഡത്തിന് മങ്ങൽ ഉണ്ടെന്ന് കാണിച്ചായിരുന്നു മെയിൽ അയച്ചിരുന്നത്.

ഞാൻ ആരെയും വിവിഐപി എന്നൊരാളെയും കൊണ്ടു പോയിട്ടില്ല. വർഷത്തിൽ 2 തവണ മാത്രമാണ് ശബരിമലയിൽ പോകാറുള്ളത്. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടേ. ബാംഗളൂരിൽ താമസിക്കുന്ന തനിക്ക് അറ്റകുറ്റപ്പണികൾക്കായി പീഠം കമ്പനിയിലേക്ക് എത്തിക്കുന്നതിൽ കാലതാമസം വന്നിരുന്നു. എന്നാൽ അത് 39 ദിവസം അല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*