‘ഒരു പെൺകുട്ടിയുടെ വിവാഹം നടത്തണം’; ബാക്കി വന്ന സ്വർണ്ണം ഉപയോഗിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി അനുമതി തേടി; വിജിലൻസ് കണ്ടെത്തൽ

സ്വർണ പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അധിക സ്വർണം ഉപയോഗിയ്ക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ അനുമതി തേടി. ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ബാക്കി വന്ന സ്വർണ്ണം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ. ദേവസ്വം പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച ഇ മെയിലിന്റെ വിവരങ്ങൾ പുറത്ത്.

2019ൽ പത്മകുമാറിന് അയച്ച ഇ-മെയിൽ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. സ്വർണ്ണ പാളിയുടെ പണി പൂർത്തിയാക്കിയ ശേഷം സ്വർണ്ണം ബാക്കിവന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മെയിലിൽ പറയുന്നു. ഈ സ്വർണം വിനിയോ​ഗിക്കാനാണ് ദേവസ്വം ബോർഡിന്റെ അനുമതി തേടിയത്. ഹോക്കോടതി ഉത്തരവിലാണ് മെയിലിൽ അയച്ച കത്തിന്റെ വിവരങ്ങൾ പറയുന്നത്.

. 2019 ലെയും 2025ലേയും ദ്വാരപാലക സ്വർണ്ണപ്പാളികളുടെ ചിത്രങ്ങളിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 2019 ലെ ദ്വാരപാലക ഫോട്ടോയുമായി നിലവിലെ ദ്വാരപാലക പാളി താരതമ്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 1999 സ്വർണം പൂശിയത് തന്നെ എന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ അതിന്റെ രേഖകൾ കണ്ടെത്താൻ ആയിട്ടില്ല. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൈമാറിയപ്പോൾ ചെമ്പ് പാളി എന്ന് ഉദ്യോ​ഗസ്ഥർ മനഃപൂർവം രേഖപ്പെടുത്തിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019 ൽ കൈമാറിയത് സ്വർണ്ണപ്പാളി തന്നെയാണ്. 1.564 കി.ഗ്രാം തൂക്കം സ്വർണ്ണം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സമർട്ട് ക്രീയേഷൻസ് എത്തിച്ചത് വേറെ ചെമ്പ് പാളിയെന്ന സംശയവും വിജിലൻസ് റിപ്പോർ‌ട്ടിൽ‌ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*