ബാലന്‍സ് പരിശോധന, ഓട്ടോ പേ; ഓഗസ്റ്റ് മുതല്‍ യുപിഐ ഇടപാടുകളില്‍ അടിമുടി മാറ്റം

ന്യൂഡല്‍ഹി: യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും.

രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും.

പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ.

ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ, കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേളയിലേ സ്റ്റാറ്റസ് കാണാന്‍ കഴിയൂ. വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍. യുപിഐ ആപ്പുകളില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*