മദർ ഓഫ് ഓൾ ‍ഡീൽസ്: ‘യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുന്നു, ഇത് ഒരു തുടക്കം മാത്രം’; ഉർസുല വോൺ ഡെർ ലെയ്ൻ

യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. മദർ ഓഫ് ഓൾ ‍ഡീൽസ് എന്ന് വിശേഷിപ്പിക്കുന്ന കരാർ പൂർത്തിയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം കൂടുതൽ ശക്തമാകും. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ.  കരാർ പ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങൾ ലഭിക്കും. യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27 രാജ്യങ്ങളിലെ കമ്പോളങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്.

ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ കരാർ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിൽ ഒരു ഭാഗവും ഉൾക്കൊള്ളുന്നു.ഈ കരാറിലൂടെ ഉൽപ്പാദന മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള ഓരോ നിക്ഷേപകന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നും മോദി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*