
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 84.38 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനുകൂലമായ ഡേറ്റകളുമാണ് രൂപയ്ക്ക് ഗുണമായത്.
വെള്ളിയാഴ്ച വ്യാപാരത്തിനിടെ രൂപ ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ വ്യാപാരാന്ത്യം നേട്ടങ്ങള്‍ നഷ്ടപ്പെട്ട് മൂന്ന് പൈസയുടെ നഷ്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. 84.57 എന്ന നിലയിലാണ് വെള്ളിയാഴ്ച രൂപയുടെ വിനിമയം അവസാനിച്ചത്.
അതിനിടെ ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്സ് 81,000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 500 ഓളം പോയിന്റ് ആണ് സെന്‍സെക്സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഓട്ടോ, എഫ്എംസിജി ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് തുണയായത്. അദാനി പോര്‍ട്സ്, ട്രെന്‍ഡ്, അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
Be the first to comment