രൂപയുടെ മൂല്യം ഇടിഞ്ഞു, പത്തുപൈസയുടെ നഷ്ടം, എണ്ണവില 65 ഡോളറിലേക്ക്; ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം

മുംബൈ: ഡോളറിനെതിരെ രൂപയുടെ  മൂല്യം ഇടിഞ്ഞു. പത്തുപൈസയുടെ നഷ്ടത്തോടെ 85.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ദുര്‍ബലമായിരുന്ന ഡോളര്‍ നേരിയതോതില്‍ തിരിച്ചുവന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ചാഞ്ചാടി നില്‍ക്കുന്ന ഓഹരി വിപണിയും വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ അവലോകന യോഗവുമാണ് രൂപയെ സ്വാധീനിച്ച മറ്റു ഘടകങ്ങള്‍.

തിങ്കളാഴ്ച 16 പൈസയുടെ നേട്ടത്തോടെ 85.39ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65ലേക്ക് അടുക്കുകയാണ്. വില ഉയരുന്നത് ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുമെന്നതും രൂപയൂടെ മൂല്യത്തെ ബാധിക്കുന്നുണ്ട്.

അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഓഹരി വിപണി നഷ്ടം നേരിടുന്നത്. ബാങ്ക്, എഫ്എംസിജി, ഐടി സ്റ്റോക്കുകളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 81,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്

Be the first to comment

Leave a Reply

Your email address will not be published.


*