വാഷിങ്ടൺ: ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്‌ലാന്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് ‘മാരിനേര’ എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. അതീവ രഹസ്യമായും സൈനിക കരുത്തോടെയുമാണ് അമേരിക്ക ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.
‘ബെല്ല 1’ എന്ന പേരിലറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് ‘മാരിനേര’ എന്ന പേരിലേക്ക് മാറ്റിയത്. തുടർന്ന് കപ്പൽ റഷ്യയിൽ രജിസ്റ്റർചെയ്യുകയുമുണ്ടായി. അമേരിക്ക പിന്തുടർന്ന ‘മാരിനേര’ കപ്പലിന് റഷ്യ സംരക്ഷണം നൽകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നു. ഇത് മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ഈ ശക്തിപ്രകടനം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കും.



Be the first to comment