
സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാര്‍ക്കോ റൂബിയോ കൂടി ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ പറഞ്ഞു.
ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് – അവര്‍ വ്യക്തമാക്കി.
അതേസമയം, ഇന്നും പാക് പ്രകോപനം തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോണ്‍ ആക്രമണത്തിനെതിരെ തിരിച്ചടി ആരംഭിച്ച് ഇന്ത്യ. പാകിസ്താനിലെ സഫര്‍വാള്‍ മേഖലയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. അവന്തിപോരയില്‍ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോണ്‍ ആക്രമണശ്രമം നടന്നു. പാക് ഡ്രോണ്‍ വ്യോമസേന തകര്‍ത്തു.
Be the first to comment