യുക്മ റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27 ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും

വെയിൽസ്‌, യുകെ; യുക്മ  റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും. ഒരു പതിറ്റാണ്ടിന് ശേഷം വെയിൽസിൽ തിരിച്ചെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് വെയിൽസിലെ മലയാളികൾ. ന്യൂപോർട്ട് സെന്റ് ജൂലിയൻസ് ഹൈസ്കൂളിൽ നടക്കുന്ന റീജനൽ കലാമേളയിൽ പങ്കെടുക്കാൻ നിരവധിയാളുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റീജനൽ കലാമേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി വെയിൽസ് റീജനൽ പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ ടോംബിൾ കണ്ണത്ത്, ആർട്ട്സ് കോർഡിനേറ്റർ ജോബി മാത്യു എന്നിവർ അറിയിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും.

* മറ്റ് റീജനൽ കലാമേളകൾ;

ഒക്ടോബർ 4: യോർക്ക്ഷെയർ ആൻഡ് ഹംബർ, സൗത്ത് ഈസ്റ്റ് റീജനുകൾ.

ഒക്ടോബർ 11: നോർത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് റീജനുകൾ.

ഒക്ടോബർ 18: ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജനുകൾ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*