മെസിയുടെ കേരളത്തിലേക്കുള്ള വരവ്, പ്രത്യേകം വാർത്താസമ്മേളനം വിളിച്ച് വിശദാംശങ്ങൾ അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം ഉടനെ അറിയിക്കും. പോപ്പുലർ ഫ്രണ്ട് യോഗാഭ്യാസത്തിന്റെ മറവിൽ ആയുധ പരിശീലനം നൽകുന്നുവെന്ന NIA റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിവില്ല.
യോഗയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. യോഗാഭ്യാസത്തെ ചൂഷണം ചെയ്യുന്നുണ്ടോ എന്നുള്ളത് നമ്മളല്ല നോക്കേണ്ടത്. പ്രധാനമന്ത്രി പോലും യോഗയെ പ്രോത്സാഹിപ്പിക്കണമെന്ന് അല്ലേ പറഞ്ഞത്. കണ്ണൂരിൽ യോഗയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട്, യോഗ അഭ്യാസത്തിന്റെ മറവിൽ ആയുധ പരിശീലനം നൽകുന്നുണ്ടെന്ന് NIA എറണാകുളം സ്പെഷ്യൽ കോടതിയിൽ ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് നൽകിയിരുന്നു.



Be the first to comment