‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പോലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാപരമായ നടപടിയെ പാർട്ടിക്ക് എടുക്കാൻ കഴിയൂ. പോലീസ് പോലീസിന്റെ നടപടി എടുക്കട്ടെയെന്നാണ് പ്രതികരണം.

ഇതിനിടെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിലും വി ഡി സതീശൻ പ്രതികരിച്ചു.വേണ്ടപ്പെട്ടവരെ ഇങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

അതേസമയം മസാല ബോണ്ടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിലൊന്നും കേരളത്തിൽ ഒരു നടപടിയും സ്വീകരിക്കില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പേടിപ്പിക്കുന്നത് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ 2019-കാലത്തെ സ്പെഷൽ കമ്മിഷണറുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പെഷ്യൽ കമ്മിഷണർ അറിയാതെ പോയത് ഹൈക്കോടതി പരിശോധിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*