‘തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും, ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്ന്’: വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വി ഡി സതീശൻ.യുഡിഎഫിൽ സാധാരണ നിലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇക്കുറി ഇല്ല. എറണാകുളത്ത് വിമത സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞു. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്നായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ള , സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എന്നിവ പ്രചരണ വിഷയം ആകും. ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. പാവങ്ങളുടെ കാശ് കൊണ്ടാണ് പി ആർ വർക്ക് നടത്തിയതെന്നും വി ഡി സതീശൻ  പറഞ്ഞു.

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്വർണ്ണക്കൊള്ള സർക്കാർ മൂടിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഹൈക്കോടതി പുറത്തുകൊണ്ടുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി ആത്മബന്ധം ഉണ്ട്. തെളിവ് എന്റെ കയ്യിലുണ്ട്. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ദൈവതുല്യമായി കണക്കാക്കിയ ആൾ ആരാണെന്ന് അറിയുകയുള്ളൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*