‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

ശബരിമല യുവതീപ്രവേശന നിലപാട്മാറ്റം നല്ലകാര്യം, പൊതുസമൂഹത്തോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. സിപിഐഎമ്മിൻ്റെ കുറ്റസമ്മതമാണ് കാണുന്നത്. പോലീസിൻ്റെ അകമ്പടിയോടെ യുവതികളെ കയറ്റെണ്ട ആവശ്യമില്ലായിരുന്നു. നിലപാട് മാറ്റില്ല എന്ന് പറയാൻ സർക്കാരിന് ധൈര്യമില്ല.

കെ സുധാകരനോട് സംസാരിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ല എന്നാണ് സുധാകരൻ പറഞ്ഞത്. അന്വേഷിക്കും എന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് അദ്ദേഹത്തിൻ്റേത് ആണെങ്കിൽ പോലും കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്. കണ്ണൂരിൽ മത്സരിക്കണമെന്ന് പോസ്റ്റിൽ പറയുന്നില്ല. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം, KSU ക്കാർക്ക് കോടതി ജാമ്യം കൊടുത്തു.

അവർ ആയുധം ഉപയോഗിച്ചില്ല എന്നാണ് പോലീസ് മൊഴി നൽകിയത്. കലാപം ഉണ്ടാക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. ആരോഗ്യമന്ത്രിക്കെതിരെ കേസ് കൊടുക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*