‘വെള്ളാപ്പള്ളിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സിപിഐഎം പ്രസ്താവന ആകാശത്തേക്കുള്ള വെടി’: വി ഡി സതീശൻ

വെള്ളാപ്പള്ളിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്നത് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ പ്രീണനത്തിന് ശ്രമം നടക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന വർഗീയ ക്യാമ്പയിന്റെ തുടർച്ച. വെള്ളാപ്പള്ളിയുടെ പരാമർശത്തിലുള്ള സി പി ഐ എം പ്രസ്താവന ആകാശത്തേക്കുള്ള വെടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു വർഗീയ പ്രചാരണങ്ങളും അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം ഏകപക്ഷീയമെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിൽ വ്യപക ക്രമക്കേട് നടന്നു. സിപിഐഎമ്മിന് വേണ്ടി കമ്മിഷൻ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞ് രോഗിമരിച്ചെന്ന വാർത്ത പൊളിഞ്ഞു. രോഗിയുടെ ബന്ധുക്കൾ തന്നെ ആ വാദം തള്ളി. ആരോഗ്യമന്ത്രി പെട്ട പെടലിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമമെന്നും സതീശൻ ആരോപിച്ചു. ശശി തരൂർ വിഷയത്തിൽ നോ കമന്റ്സ് എന്നും അദ്ദേഹം പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*