രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; പ്രതികരിക്കാതെ വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. വിഷയത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി.

നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്.

ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. കേസിന്റെ വിവരങ്ങൾ ധരിപ്പിക്കും. അതിജീവിത നൽകിയ പരാതി നേരിട്ട് കൈമാറാനും സാധ്യത.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദം കുത്തിപ്പൊക്കുന്നത് സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കോൺഗ്രസ് നേതാക്കൾ ആരും സിപിഎമ്മിന്‍റെ ആ കെണിയിൽ വീഴരുതെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയാണ് തെരഞ്ഞെടുപ്പ് വിഷയം. സ്വർണക്കൊള്ളക്ക് പിന്നിൽ സിപിഎം ഗൂഢാലോചനയാണ്. കൊള്ളയുടെ വിവരം കടകംപള്ളിക്ക് അറിയാം. പോറ്റിയെ കടകംപള്ളിയാണ് എത്തിച്ചത്.

യുഡിഎഫ് തെളിവ് ഹാജരാക്കാൻ തയാറെടുക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച എസ്ഐടി തന്ത്രിയുടെ പങ്കടക്കം അന്വേഷിക്കട്ടെ. ആർക്കും അതിൽ ഒരു തർക്കവും ഇല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*