തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല.
സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്.സി പി ഐ എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണെന്നും വിഡി സതീശൻ പറഞ്ഞു. നോർത്ത് പറവൂരിൽ കെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്റർ സിപിഐഎം ആയിരിക്കാം വെച്ചത്. തനിക്ക് അറിയില്ലെന്നും സതീശൻ പറഞ്ഞു.
സാധാരണക്കാർക്ക് ഭക്ഷണം ചെറിയ തുകയ്ക്ക് ഉറപ്പ് വരുത്തും. 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന രീതി, കൊച്ചി കോർപ്പറേഷൻ ഈ പദ്ധതി നടപ്പിലാക്കിയത് രണ്ട് മാസം കൊണ്ട്. ഈ വേഗമാണ് എല്ലാത്തിലും വേണ്ടത്. സംസ്ഥാനത്തിനു മാതൃക ആകണം ഈ പദ്ധതിയെന്നും സതീശൻ കൂട്ടിച്ചേർത്തു.



Be the first to comment