ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും പാളികൾ ഉണ്ണി കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടു. നടന്നത് കളവെന്ന് വി ഡി സതീശൻ വ്യക്തമാക്കി. 1,2 പിണറായി സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അക്കാലയളവിലെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികൾ. കൊടുത്തയച്ചവർക്ക് കമ്മീഷൻ കിട്ടിക്കാണുംമെന്നും സതീശൻ ആരോപിച്ചു. GST 200 കോടിയുടെ തട്ടിപ്പിൽ ധനമന്ത്രി മിണ്ടുന്നില്ല. ആകെ ചെയ്തത് വ്യാജ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുക മാത്രമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും.
അതിനിടെ സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. 2019ൽ ആയിരുന്നു സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചത്. ഈ കണ്ടെത്തൽ ശരിവെച്ച് ക്ഷേത്രം ഭാരവാഹികള് രംഗത്തെത്തി. ശ്രീകോവിലിലേക്കുള്ള വാതിൽ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു. ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഒരുക്കുകയും ചെയ്തുവെന്നും ട്രസ്റ്റി പറഞ്ഞു.



Be the first to comment