മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കോൺഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കർണാടക സർക്കാരിൻറെ നൂറു വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. അപ്പോൾ തന്നെ 200 വീടുകൾ ആയി. ഇനി ഞങ്ങൾ പ്രഖ്യാപിച്ച വീടുകൾ 100.

സ്ഥലത്തിൻറെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടത്തും. രജിസ്ട്രേഷൻ പൂർത്തിയായാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങും. അപ്പോൾ ആകെ 300 വീടുകളാകും. ആകെ 400 വീടുകൾ മതി. അതിൽ 300 വീടുകൾ നിർമ്മിക്കുന്നത് കോൺഗ്രസ് ആണ് എന്ന് മനസ്സിലാക്കിയാൽ മതി.

സർക്കാർ ബാങ്കിലിട്ടിരിക്കുന്ന 742 കോടി. ഇപ്പോഴും ചികിത്സാചെലവും വീട്ടുവാടകയും സർക്കാർ കൊടുക്കുന്നില്ല. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ വയനാട്ടിൽ വരും. യൂത്ത് കോൺഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം രൂപ അടുത്തദിവസം കെപിസിസി കൈമാറും. എല്ലാം ക്ലിയർ ആണ്. സർക്കാർ ഭൂമി തരില്ല എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾ സ്വന്തമായി ഭൂമി നോക്കി തുടങ്ങിയത്. സർക്കാർ ഒരു കൊല്ലം വീട് കൊടുക്കാൻ താമസിച്ചപ്പോൾ തങ്ങൾക്ക് മൂന്നുമാസം താമസിക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.

എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ശബരിമല സ്വർണകൊള്ള കേസിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നു. സർക്കാർ അയ്യപ്പൻ്റെ സ്വർണം കവർന്നവർക്ക് കുടപിടിച്ചു കൊടുക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*