‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മ പുരസ്കാരത്തിൽ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ. എസ്എൻഡിപി ക്കുള്ള അംഗീകാരം ആയി കണക്കാക്കുന്നു. പത്മ പുരസ്കാരത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

NSS SNDP ഐക്യം അവരുടെ ആഭ്യന്തര വിഷയം. കോൺഗ്രസ്‌ ഇടപെട്ടില്ല. സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല. അവർ തിരിച്ച് രാഷ്ട്രീയ സംഘടനകളുടെ വിഷയത്തിലും ഇടപെടരുത് എന്നാണ് നിലപാട്. SNDP – NSS ഐക്യം – കോൺഗ്രസ്‌ ഒന്നിലും ഇടപെട്ടിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

നേതൃ യോഗങ്ങളിൽ ക്ഷണിക്കുന്നില്ല എന്ന കെ മുരളീധരന്റെ പരാതി ഗൗരവമായി പരിശോധിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാന ദേശീയ നേതൃത്വം പരിശോധിക്കും.ശശി തരൂർ വിവാദം മാധ്യമ സൃഷ്ടിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശനുള്ള പുരസ്‌കാരത്തെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷണ്‍ ബഹുമതി കലാരംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. വിമലാ മേനോന് നല്‍കിയ പുരസ്‌കാരം മോഹിനിയാട്ട രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്. ഈ മൂന്ന് അംഗീകാരങ്ങളും സ്വാഗതാര്‍ഹമാണ്. ഈ മൂന്നു പുരസ്‌കാരങ്ങളും നമ്മളെ സംബന്ധിച്ച് സന്തോഷമുള്ള, അഭിമാനമുള്ള കാര്യമാണ്. മറ്റു പുരസ്‌കാരങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*