ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര്‍ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?.കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട്‌ ചോദിക്കണം

സ്വർണ്ണക്കൊള്ള കടകംപള്ളി അറിഞ്ഞില്ല എന്ന് പറയരുത്. മന്ത്രി ആകുമ്പോൾ അറിയണം. ചിത്രങ്ങൾ വച്ചാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടല്ലോ. മുഹമ്മദ് റിയാസിനെതിരെ നേരത്തെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ മന്ത്രി റിയാസിനെ താൻ വിമർശിച്ചില്ല. ആ മര്യാദ സിപിഐഎം കാട്ടണം. കടകംപള്ളി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണ്ണപാളികൾ മോഷ്‌ടിക്കപ്പെട്ടത്. അതുകൊണ്ട് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*