
യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രലയം ഇടപെട്ടിട്ടുണ്ട്.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വധശിക്ഷ നീട്ടിവെക്കുന്ന കാര്യം നടപ്പിലാക്കിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
Be the first to comment