‘വി മുരളീധരന്റെത് സൗഹൃദ സന്ദർശനം; ബിജെപിയോട് പിണക്കമില്ല, കോൺഗ്രസ് അഭിപ്രായമില്ലാത്ത പാർട്ടി’: വെള്ളാപ്പള്ളി നടേശൻ

SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. കണിച്ചുക്കുളങ്ങരയിലെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. വി മുരളീധരൻ സാധാരണയായി വീട്ടിൽ വരാറുണ്ട്, ഇത് സൗഹൃദ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ബിജെപിയോട് പിണക്കമില്ല. ഇണക്കവും പിണക്കവും വിഷയാധിഷ്ടിതമെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശൻ പലതും മാറി മാറി പറയുന്നു. സതീശന് വൈകി വിവേകമുണ്ടാകുന്നു, സതീശൻ പറയുന്നതിനൊന്നും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിൽ കോൺഗ്രസിന് അഭിപ്രായം ഉണ്ടായിരുന്നില്ല. ഇപ്പോൾ അഭിപ്രായം പറഞ്ഞിട്ട് എന്ത് കാര്യം. കോൺഗ്രസ്സ് അഭിപ്രായമില്ലാത്ത പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടികാഴ്ചയിൽ പുതുമയില്ല, വെള്ളാപ്പള്ളിയുമായി പൊതു സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് വി മുരളീധരൻ വ്യക്തമാക്കി. പ്രത്യേക ഉദ്ദേശത്തോടെയല്ല വന്നത്. നടന്നത് സൗഹൃദ കൂടിക്കാഴ്ച്ച. പെരുന്നയും കാണിച്ചുകുളങ്ങരയും കൂട്ടിക്കെട്ടേണ്ടതില്ല. വെള്ളാപ്പള്ളി രാഷ്ട്രീയയത്തിൽ ഇല്ലാത്ത ആൾ. നിലപാട് സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. എൻഡിഎ പ്രചാരണത്തിന് വെള്ളാപ്പള്ളി എത്തിയതൊക്കെ ചരിത്രം. അത് മാറ്റാൻ പറ്റില്ലല്ലോ എന്നും മുരളീധരൻ വ്യക്തമാക്കി.

എയിംസ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം നിലപാട് തേടിയിട്ട് പോലുമില്ല. എയിംസ് കേരളത്തിൽ വരുമോ എന്നത് പറയേണ്ടത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരാണ്. നേതാക്കൾ പറയുന്നത് ബിജെപിയുടെ അഭിപ്രായമല്ല. പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങൾ. സുരേഷ് ഗോപിയുടെ അഭിപ്രായവും അങ്ങനെ കണ്ടാൽ മതി. കേന്ദ്ര മന്ത്രി എന്ന നിലയിൽ അതിന് പ്രാധാന്യം ഉണ്ട്.എയിംസ് വേണ്ട സമയത്ത് കേരളത്തിന് കിട്ടുമെന്നും മുരളീധരൻ വ്യക്തമാക്കി. sndp

Be the first to comment

Leave a Reply

Your email address will not be published.


*