
പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി എൻ വാസവൻ. BJP അദാനിയെ കാണുന്നത് പോലെയല്ല എൽഡിഎഫ് സർക്കാർ കാണുന്നത്. അദാനിയെ വളർത്താനല്ല സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാന താൽപര്യത്തിന് അനുകൂലമായി മുൻ കരാർ മാറ്റിയെടുക്കുകയാണ് എൽഡിഎഫ് ചെയ്തത്. അദാനിയെ കൂട്ടുപിടിച്ചുള്ള ചങ്ങാത്ത മുതലാളിത്തം ബിജെപിയുടെ രീതിയാണ്. എൽഡിഎഫ് അതിന് അനുകൂലമല്ലെന്നും മന്ത്രി വി എൻ വാസവൻ 24 നോട് പറഞ്ഞു.
വിഴിഞ്ഞം ഉദ്ഘാടന വേദിയിലെ രാജീവ് ചന്ദ്രശേഖരന്റെ മുദ്രാവാക്യം വിളി രാഷ്ട്രീയ മര്യാദ ഇല്ലായ്മ. രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണ് രാജു ചന്ദ്രശേഖർ കാട്ടിയത്. ഉദ്ഘാടന വേദി ഒരു പാർട്ടിയുടെയും വേദിയല്ല. അവിടെ മുദ്രാവാക്യം വിളിച്ചത് ശരിയായില്ലെന്നും മന്ത്രി വാസവൻ വിമർശിച്ചു.
വളരെസങ്കുചിതവും വില കുറഞ്ഞതുമായ നിലപാടാണ്. മുദ്രാവാക്യം വിളിക്കാനുള്ള വേദിയല്ല അത്. രാഷ്ട്രീയ പാർട്ടിയുടെ പ്രചരണ വേദിയല്ല. മുദ്രാവാക്യം വിളിക്ക് വേദി ഉപയോഗിച്ചത് അപലപനീയമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ. വാസവന്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്നു പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതാണ് മാറുന്ന ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment