നികുതി 50 ശതമാനമായി ഉയർത്തി, ഇന്ത്യയെ വിടാതെ ട്രംപ്; ‘മൈ ഫ്രണ്ട്’ അഭിസംബോധനയുമായി വി ശിവൻകുട്ടി

ഇന്ത്യയ്ക്ക് നേരെ അധിക തീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ‘മൈ ഫ്രണ്ട്’ എന്നായിരുന്നു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മോദിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ട്രംപിനെ മോദി മൈ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്തതിനെ പരിഹസിച്ചാണ് വി ശിവന്‍കുട്ടിയുടെ കുറിപ്പ്.

റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും

അതേസമയം സ്കൂളുകളുടെ സുരക്ഷയിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ ഉന്നതല യോഗം വിളിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. തരംതിരിച്ച് പട്ടിക എടുക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണും.

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യയിൽ മാനേജർ നോട്ടീസ് കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. അല്ലെങ്കിൽ സർക്കാർ നോട്ടീസ് കൊടുക്കും. ഒരു വ്യക്തിയുടെ ജീവനാണ് പോയത്. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി സ്വീകരിക്കും. ഫയൽ വൈകിയതിന്റെ പേരിൽ ഇനി ഒരു മരണവും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു. ivan

Be the first to comment

Leave a Reply

Your email address will not be published.


*